കുറുമ്പനാടം: എന്റെ കേരളം 2040 യുവതലമുറ സ്വപ്നം കാണുന്ന കേരളം എന്ന വിഷയത്തെ ആസ്പദമാക്കി കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാലാമത് സെന്റ് പീറ്റേഴ്സ് സില്‍വര്‍ ജൂബിലി പ്രസംഗമത്സരം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ജോബി പി.സി, സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. മെല്വിന് കഴുന്നുകണ്ടത്തിൽ, ഹെഡ്മാസ്റ്റര് മാത്യു എം. സി., അലക്സാണ്ടര്‍ പ്രാക്കുഴി, അജേഷ് എം.എസ്, അഞ്ചു ജോബ്, മഞ്ജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ജയിംസ് മണിമല, ഡോ. അജീഷ് തോമസ്, അഡ്വ. ജോബിന് ജയിംസ് കുട്ടിക്കാട്ട് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഞ്ജു സുജിത്ത് വിവിധ മെമ്മോറിയല്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും കാഷ് പ്രൈസുകളും സമ്മാനിച്ചു. നിബിന് ഷെറാഫ്, കോട്ടയം എംഡി സെമിനാരി എച്ച്എസ്എസ്, മെറിന് ബിജോയ് സെന്റ് തെരേസാസ് എച്ച്എസ്എസ് വാഴപ്പള്ളി, ബയോണ ക്ലെയര്‍ ദേവസ്യ സിസിഎംഎച്ച്എസ്എസ് കരിക്കാട്ടൂർ, ആഷിര്‍വാദ് ജെഎസ്, എസ്എച്ച് പബ്ലിക് സ്കൂള്‍ കിളിമല, നിയ ബിജു, സെന്റ് ജോസഫ് എച്ച്എസ് എസ് ചങ്ങനാശേരി എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.